തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ നടൻ ജയറാമിനും കുടുംബത്തിനും നേരെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി കാളിദാസ്. ജയറാം ബ്രാൻഡ് അബാംസിഡറായിട്ടുള്ള ഒരു മുണ്ടിന്റെ പരസ്യത്തിൽ പറയുന്ന സംഭാഷങ്ങൾ ട്രോളിന്റെ രൂപത്തിൽ പങ്കുവച്ചെല്ലാം വിമർശനങ്ങൾ വന്നിരുന്നു.
തമിഴ്നാട്ടിൽ വോട്ട് എന്ന് ചോദിച്ചുകൊണ്ടുള്ള വ്ലോഗർക്ക് കാളിദാസ് നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
‘‘ഞാൻ ചെന്നൈയിൽ താമസിക്കുന്ന ആളാണ്! അത്രയേ ഉള്ളൂ. ഞാൻ എവിടെയാണോ താമസിക്കുന്നത് അവിടെയാണ് വോട്ട് ചെയ്യുന്നത്.’’വ്ലോഗറുടെ വീഡിയോയിൽ മറുപടിയായി കാളിദാസ് കുറിച്ചു.